വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം കോട്ടപ്പടിയിൽ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം എത്തിയ ആനയെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.