പുതിയ ഹൈക്കോടതി വിധിയിലാണ് ക്ഷേത്ര പരിസരത്ത് ഏതുതരം പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുള്ളത്. സ്വാഭാവികമായും നെന്മാറ വേല, തൃശ്ശൂർ പൂരം എന്നീ ഉത്സവങ്ങളെ കാര്യമായി ബാധിച്ചേക്കാം. നെന്മാറ വേലയ്ക്ക് വെടിക്കെട്ടു നടത്താനുള്ള അനുമതിക്കായി ഏത് അറ്റം വരെയും പോകുമെന്ന് നെന്മാറ വേല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും രാത്രിയിലല്ലാതെ പകൽ വെടിക്കെട്ട് നടത്താൻ കഴിയില്ലെന്നും വെടിക്കെട്ട് നിരോധനനത്തിൽ കെ.മുരളീധരൻ പറഞ്ഞു.