റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) ഇന്ന് പാലക്കാട് നടക്കുന്ന സംഗീത നിശയിൽ ആസ്വാദകരെ ആവേശത്തിൽ ആഴ്ത്തും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴ ട്രൈപ്പൻറ ഹോട്ടലിൽ നടക്കുന്ന പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വൈകീട്ട് ആറിന് ചെറിയകോട്ടമൈതാനത്ത് വേടൻ നയിക്കുന്ന പ്രവേശനം സൗജന്യമായുള്ള സംഗീതനിശ.