ദുരന്തത്തില്‍ അനുശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയില്‍ പങ്കുചേ അദ്ദേഹം ആഹ്വാനം ചെയ്തു.