
പഞ്ചാര കൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കിഫ പ്രതിഷേധിച്ചു. കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. കാട്ടിലെ വന്യമൃഗങ്ങൾക്ക് നാട്ടിലെ മനുഷ്യരെ തീറ്റക്ക് കൊടുക്കുന്ന കാട്ടാളത്തമാണ് വനം വകുപ്പ് നടത്തുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മലയോര മേഖലയിൽ കിഫ അരാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്ന വനം മന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ രൂക്ഷമായ ഭാഷയിൽ ഫാദർ സജി വട്ടംകുളം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് വിമർശിച്ചു. പ്രകടനം കിഫ ജില്ലാ സെക്രട്ടറി എം. അബ്ബാസ് ഒറവഞ്ചിറയും ഉദ്ഘാടനം ചെയ്തു.