മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ.*

തൃശ്ശൂരിൽ മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പൊലീസ് പിടിയിൽ. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ മന്ത്രവാദത്തിന്റെ മറവില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പരാതികൾ മുൻപും ലഭിച്ചിട്ടുണ്ട്.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ സിദ്ധൻ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലായിരുന്നു പീഡനം നടത്തിയത്. കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിലേക്കും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്