ബോംബു വച്ചത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ഡൊമനിക്കിന്‍റെ ഫോണിൽ

. വാർത്ത

? കേന്ദ്ര ഏജൻസികളായ നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസിയുടെയും (എൻഐഎ) നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ‍യും (എൻഎസ്‌ജി) പ്രത്യേക സംഘങ്ങൾ കളമശേരിയിലെത്തി. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ചാവേർ അക്രമിയായിരുന്നു എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇതടക്കം, ആസൂത്രണത്തിലും നടപ്പാക്കലിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കേന്ദ്ര സംഘങ്ങൾ പരിശോധിക്കും.

?യഹോവ സാക്ഷികളുടെ പ്രാർഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്‍ററിലെ സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ മുൾമുനയിലാക്കി. കളമശേരി കേരളത്തെ ഞെട്ടിക്കുന്നത് ഇതാദ്യമല്ല. 18 വർഷം മുൻപ് നടന്ന ബസ് കത്തിക്കൽ സംഭവത്തോടെയാണു കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭീകരത ചർച്ചയാവുന്നത്. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കളമശേരിയില്‍ ഒരു സംഘം തോക്ക് ചൂണ്ടി ബസ് തട്ടിയെടുത്തു കത്തിച്ചതു രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

?കളമശേരി സംറ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സുള്ള കുമാരി സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു കുമാരി.

?കളമശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് യോഗം. സെക്രട്ടറിയേറ്റിൽ വച്ചു നടക്കുന്ന സർവ്വകക്ഷിയോഗത്തിലേക്ക് എല്ലാ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.

?കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപന പരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് സാഹിബ്. ഇത്തരം പോസ്റ്റു പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എല്ലാവരും സമാധാനം പാലിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.

?ഡല്‍ഹിയിലെ എകെജി സെന്ററിനു മുന്നില്‍ സിപിഎം നേതാക്കള്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

?ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്.

?ലോകത്തെ ഏറ്റവും ജനപ്രിയ ഹോളിവുഡ് സൂപ്പർഹിറ്റ് സീരിസ് ‘ഫ്രണ്ട്’സിലെ ചാൻഡ്ലർ ബിങ്ങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി അന്തരിച്ചു. 54 വയസായിരുന്നു. ശനിയാഴ്‌ച ലോസ് ആ‌ഞ്ചലസിലെ തൻ്റെ വീട്ടിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

?പിസിസി അധ്യക്ഷൻ കമൽനാഥും താനും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ ബിജെപിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നു ദിഗ്‌വിജയ് ആരോപിച്ചു.

?ദിബ്രുഗഡിലെ ഹരിജൻ കോളനിയിൽ വൻ തീപിടുത്തം. ഏഴ് വീടുകൾ കത്തിനശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഇതുവരെ എത്രപേർ മരണപ്പെട്ടെന്നോ മറ്റെന്തെങ്കിലും വിവരമോ ലഭിച്ചില്ലെന്നും, സംഭവ സ്ഥവത്തു നിന്ന് രണ്ടു സിലണ്ടറുകൾ പൊട്ടിത്തെറിച്ച ശബ്ദം കേട്ടുവെന്നും ദിബ്രുഗഡ് മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്‍റ് ഉജ്വൽ ഫുകാൻ പറഞ്ഞു.

?വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ഡിമാൻഡില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ചിപ്പുകള്‍ വാഹനനിര്‍മാണ മേഖലയടക്കമുള്ള മറ്റ് വ്യവസായങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്. റേറ്റിങ് ഏജന്‍സിയായ ക്രിസിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

?യഹോവ സാക്ഷികളുടെ പ്രാർഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്‍ററിലെ സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ മുൾമുനയിലാക്കി. കളമശേരി കേരളത്തെ ഞെട്ടിക്കുന്നത് ഇതാദ്യമല്ല. 18 വർഷം മുൻപ് നടന്ന ബസ് കത്തിക്കൽ സംഭവത്തോടെയാണു കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭീകരത ചർച്ചയാവുന്നത്. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കളമശേരിയില്‍ ഒരു സംഘം തോക്ക് ചൂണ്ടി ബസ് തട്ടിയെടുത്തു കത്തിച്ചതു രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

?ഡല്‍ഹിയിലെ എകെജി സെന്ററിനു മുന്നില്‍ സിപിഎം നേതാക്കള്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

?ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധ്യക സഹജമായ അസുഖങ്ങളെ തുടർന്നാണു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകാനാണ് അദ്ദേഹം.

?നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി എച്ച് മേല്‍പ്പാലം തുറന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ അല്‍പം പരിഹാരമായി. കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേല്‍പ്പാലമാണിത്.

?ഗ്രാമസേവാ കേന്ദ്രം എന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്.

?തലശേരിയിൽ ശ്വാസതടസത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച എട്ടുമാസംപ്രായമായ കുഞ്ഞിൻ്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തി. ഡോക്ടർമാർ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലൂടെയാണ് കുഞ്ഞിൻ്റെ തൊണ്ടയിൽ വണ്ടിനെ കണ്ടെത്തിയത്.

?നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ അഞ്ചംഗസംഘമാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

?അൺ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ. പ്രതി ചേർത്തതിന് പിന്നാലെ ശിവകുമാർ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

?ചിറ്റാരിക്കലിലെ സ്കൂളിൽ ദലിത് വിദ്യാർഥിയുടെ മുടിമുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് ബാലവകാശ കമ്മിഷൻ. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസർഗോഡ് ഡിഡിഇ എന്നിവരോട് റിപ്പോർട്ട് തേടി.

?സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ അ​നി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ആ​റാ​ട്ടു​പു​ഴ​യി​ൽ നി​ന്നു ഹ​രി​പ്പാ​ട്ടേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ത്.

?കായംകുളത്ത് പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍നിന്നു മരത്തടി ഉരുണ്ടുവീണ് 53 കാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്.

?ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാവിലെ മുതൽ കലൂർ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡ് കെട്ടിയടക്കുന്നതിൽ വ്യാപക പ്രതിഷേധം. സ്റ്റേഡിയത്തിലേക്കോ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലേക്കോ ആരെയും കടത്തി വിടാതെ ബാരിക്കേഡ് വച്ച് കെട്ടിയടക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങൾ.

?മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പരിപാടിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാൽ വെർച്വലായി പങ്കെടുത്ത സംഭവം ആശങ്കാജനകമെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ. പരിപാടി പൂർണമായി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ഇന്‍റലിജൻസ് ഏജൻസി അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

?അധ്യാപകനെ വിദ്യാര്‍ഥി മര്‍ദ്ദിച്ചെന്നു പരാതി. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ സജീഷിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിക്കെതിരേ പോലീസ് ജുവനൈല്‍ ബോര്‍ഡിനു റിപ്പോര്‍ട്ടു നല്‍കി.

?പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു.

?ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർ​ഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.

?ക​ള​മ​ശേ​രി സ്ഫോ​ട​നം ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

?കുടുംബ രാഷ്‌ട്രീയമെന്ന ആരോപണം നേരിടുന്ന കോൺഗ്രസിന്‍റെയും അതിനെതിരേ നിരന്തരം വിമർശനമുയർത്തുന്ന ബിജെപിയുടെയും ബാനറിൽ രാജസ്ഥാനിൽ മത്സരിക്കുന്നത് രാഷ്‌ട്രീയ കുടുംബങ്ങളിൽ നിന്നുള്ള 29 പേർ. നവംബർ 25നാണു രാജസ്ഥാനിൽ വോട്ടെടുപ്പ്. 200 അംഗ നിയമസഭയിലേക്ക് ബിജെപി ഇതിനകം 124 സ്ഥാനാർഥികളെയും കോൺഗ്രസ് 95 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇതിലാണ് 29 പേർ കുടുംബരാഷ്‌ട്രീയത്തിന്‍റെ പതാകയേന്തുന്നത്.

?പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. ‘കാളാമുണ്ടന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച് കാളാമുണ്ടന്‍ എന്ന സിനിമയുടെ പൂജ നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടന്‍ സംവിധാനം ചെയ്യുന്നത്

?വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇൻ്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം ‘എക്സിറ്റ്’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിൻ്റെ യുവതാരം ടൊവിനോ തോമസാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം തീർത്തുമൊരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്.

?ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോൾ ബൗളർമാർ അവസരത്തിനൊത്തുയർന്നു. ഫലം, ആതിഥേയർക്ക് ലോകകപ്പിൽ തുടർച്ചയായ ആറാം ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത അമ്പതോവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ, ഇംഗ്ലണ്ടിന്‍റെ മറുപടി 34.5 ഓവറിൽ 129 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 100 റൺസിന്‍റെ ആധികാരിക വിജയം.
ശുഭ്‌മൻ ഗിൽ (13 പന്തിൽ 9), വിരാട് കോഹ്ലി(0), ശ്രേയസ് അയ്യർ (16 പന്തിൽ 4) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ശേഷം ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് (101 പന്തിൽ 87) കൂട്ടത്തകർച്ച ഒഴിവാക്കിയത്. ഈ പ്രകടനത്തിന് രോഹിത്തിനെ പ്ലെയർ ഓഫ് മാച്ച് ആയും തെരഞ്ഞെടുത്തു.
കെ.എൽ. രാഹുൽ (58 പന്തിൽ 39) നല്ല പിന്തുണ നൽകിയെങ്കിലും മികച്ച തുടക്കം മുതലാക്കാനാവാതെ മടങ്ങി. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ 200 കടത്തിയത്. 47 പന്തിൽ 49 റൺസാണ് സൂര്യ നേടിയത്.
സ്പിന്നർമാരെ തുണയ്ക്കുമെന്ന് പ്രവചിക്കപ്പെട്ട പിച്ചിൽ രണ്ടു ടീമുകളുടെയും പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് കണ്ടത്. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി മൂന്നും ക്രിസ് വോക്ക്സ് രണ്ടും വിക്കറ്റ് നേടി. ലെഗ് സ്പിന്നർ ആദിൽ റഷീദും രണ്ട് വിക്കറ്റെടുത്തു. മാർക്ക് വുഡിന് ഒരു വിക്കറ്റ്.
ഇംഗ്ലണ്ട് ബാറ്റിങ് നിരയും തുടക്കത്തിൽ തന്നെ തകർച്ചയെ നേരിട്ടു. ദാവിദ് മലാനെയും ജോ റൂട്ടിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിക്കൊണ്ട് ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പ്രത്യാക്രമണത്തിനു തുടക്കം കുറിച്ചത്. ഫസ്റ്റ് ചെയ്ഞ്ച് ബൗളറായെത്തിയ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു അടുത്തത്. ബെൻ സ്റ്റോക്ക്സിനെയും ഒററ്റം കാക്കാൻ ശ്രമിക്കുകയായിരുന്ന ഓപ്പണർ ജോണി ബെയർസ്റ്റോയെയും മടക്കിയ ഷമി, ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകൾ ദുർബലമാക്കി.
കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് കൂടി പങ്കിട്ടതോടെ ഇംഗ്ലണ്ടിന്‍റെ വഴി അടഞ്ഞു. ശേഷിച്ച മൂന്നു വിക്കറ്റുകൾ ഷമിയും ബുംറയും കൂടി പങ്കിട്ടെടുത്തതോടെ ഇംഗ്ലണ്ടിന്‍റെ കഥ കഴിയുകയും ചെയ്തു.
ഏഴോവറിൽ 22 റൺസ് വഴങ്ങിയാണ് ഷമിയുടെ നാലു വിക്കറ്റ് പ്രകടനം. ബുംറ 6.5 ഓവറിൽ 33 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് നേടിയത്. കുൽദീപ് യാദവ് എട്ടോവറിൽ 24 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, രവീന്ദ്ര ജഡേജ ഏഴോവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി.

കേരളോത്സവം:ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ജേതാക്കൾ.

പ്രഭാത വാർത്തകൾ October 30, 2023
കേരളോത്സവം:ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ജേതാക്കൾ. October 29, 2023
കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരു മരണം,ഏഴ് പേരുടെ നില ഗുരുതരം.35 പേര്‍ക്ക് പരിക്ക്. October 29, 2023
ബാലവേല: 14 വയസുകാരനെ മോചിപ്പിച്ചു October 29, 2023
ഉപതെരഞ്ഞെടുപ്പ്:നവംബര്‍ നാല് വരെ വോട്ടര്‍പ്പട്ടിക പുതുക്കാം October 29, 2023
സൗജന്യ യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം October 29, 2023
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍:ആലത്തൂര് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍ October 29, 2023
പ്രഭാത വാർത്തകൾ October 29, 2023
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സാധാരണക്കാര്‍ക്ക് മികച്ച സേവനം നല്‍കും:മന്ത്രി കെ.രാജന്‍. October 28, 2023
പ്രഭാത വാർത്തകൾ October 28, 2023

LATEST NEWS
പ്രഭാത വാർത്തകൾ
കേരളോത്സവം:ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ജേതാക്കൾ.
കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരു മരണം,ഏഴ് പേരുടെ നില ഗുരുതരം.35 പേര്‍ക്ക് പരിക്ക്.
ബാലവേല: 14 വയസുകാരനെ മോചിപ്പിച്ചു
ഉപതെരഞ്ഞെടുപ്പ്:നവംബര്‍ നാല് വരെ വോട്ടര്‍പ്പട്ടിക പുതുക്കാം