വാർത്താ ചുരക്കത്തിൽ

വിഴിഞ്ഞത്ത് തുറമുഖത്ത് ആദ്യ കപ്പൽ

◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വൈകിട്ട് നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.

◾തലസ്ഥാനത്ത് ശക്തമായ മഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ കനത്ത വെള്ളക്കെട്ട്. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരം നഗരത്തില്‍ നിലനില്‍ക്കുന്നതെന്നും ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി. കരമനയാറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നതിനാല്‍ നഗരത്തില്‍ പലയിടങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം, ക്യാംപുകളുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

◾തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

◾നിര്‍ത്താതെ പെയ്ത മഴയില്‍ തിരുവനന്തപുരം തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ടെക്‌നോപാര്‍ക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണന്മൂല, അഞ്ചുതെങ്ങ്, പുത്തന്‍പാലം,കഴക്കൂട്ടം, വെള്ളായണി, പോത്തന്‍കോട് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

◾തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.

◾കനത്ത മഴയെ തുടര്‍ന്ന് വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്. അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.

◾സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോഡും ഒഴികെ 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

◾നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലില്‍ താമസിക്കാന്‍ ഇടം കൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ. ബാസിതുമായി നേരിട്ട് ബന്ധമില്ലെന്നും,പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നു താമസിക്കുന്ന ഇടമാണ് തന്റെ മുറിയെന്നും ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് 27 കോടി 12 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരില്‍ കിഫ്ബിയില്‍ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

◾തട്ടം വിവാദത്തില്‍ സമസ്തയെ പരോക്ഷമായി വിമര്‍ശിച്ച മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍ എം.പി. പിഎംഎ സലാമിന്റെ പരാമര്‍ശം സമസ്തയെ ആക്ഷേപിക്കുന്നതല്ലെന്നും തട്ടം വിവാദം ഉയര്‍ത്തിയ സിപിഎമ്മിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന ആശയമാണ് സലാം പങ്കുവെച്ചതെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

◾കൊല്ലം ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാര്‍ത്ഥികളെയും വിട്ടയച്ചു. യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേള്‍വിപരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരുമാണ് ഇവര്‍ അഞ്ച് പേരുമെന്നാണ് റിപ്പോര്‍ട്ട്.

◾മൂന്നാറില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പ എന്ന കാട്ടാനയിറങ്ങി. കുണ്ടള എസ്റ്റേറ്റിലിറങ്ങിയ പടയപ്പ നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് തിരിച്ചു കാടുകയറിയത്.

◾മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും പാല്‍ കൊണ്ടുവന്നതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാല്‍ക്ഷാമമുണ്ടായപ്പോഴാണ് മഹാരാഷ്ട്രയിലെ ഇന്ദാപൂരില്‍ നിന്നും പാല്‍കൊണ്ടുവരാന്‍ ഓം സായി ലൊജിസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കില്‍ കരാര്‍ നല്‍കിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നീളുന്ന തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്.

◾തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. സ്റ്റേഷന്റെ മുകള്‍ ഭാഗത്താണ് കൊല്ലം സ്വദേശി ഗീതു കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന.

◾ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് രാവിലെ ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 198 പേരുടെ യാത്ര സംഘത്തില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 18 പേര്‍ മലയാളികളാണ്.

◾പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി. പ്രദേശത്തെ ഒരു പാടത്തു നിന്ന് അതിര്‍ത്തി രക്ഷാ സേനയാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം തുടങ്ങി.

◾നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ ബിജെപിയിലുണ്ടായ അതൃപ്തിയില്‍ കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയിലെ അതൃപ്തി എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

◾ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോഴിക്കോട്ടെ വ്യവസായിയുടെ മൂന്നുകോടി രൂപ തട്ടിയതിന് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് കണ്ടെത്തല്‍. തട്ടിപ്പുസംഘത്തിലെ കണ്ണികള്‍ മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവര്‍ സംസ്ഥാനത്ത് വ്യാപക തട്ടിപ്പുനടത്തിയെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കുന്നു.

◾നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

◾ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും, ഹമാസ് ഭീകരസംഘടനയാണോ എന്ന തര്‍ക്കത്തില്‍ കാര്യമില്ലെന്നും ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇസ്രയേലിനെ ഏകപക്ഷീയമായി പിന്തുണച്ച പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണ്. എന്നാല്‍ പലസ്തീന്റെ പരമാധികാരം അംഗീകരിക്കുന്ന നയം തന്നെയാണ് തുടരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പിന്നീട് വിശദീകരിച്ചിരുന്നു.

◾ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചെകുത്താനെന്നും സ്വേച്ഛാധിപതിയെന്നും യുദ്ധ കുറ്റവാളിയെന്നും വിശേഷിപ്പിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പലസ്തീനിലേതു മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും മാനുഷിക പ്രശ്നമാണെന്നും പറഞ്ഞ ഉവൈസി പലസ്തീന്‍ ജനതയ്‌ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചു.

◾ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

◾മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍, നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. നാഗ്പുര്‍-മുംബൈ സമൃദ്ധി എക്സ്പ്രസ് വേയില്‍ പുലര്‍ച്ച ഒന്നരയോടെയാണ് അപകടമുണ്ടായത്. സൈലാനി ബാബ ദര്‍ഗയില്‍ നിന്നും തീര്‍ഥാടനം കഴിഞ്ഞ് നാസിക്കിലേക്ക് വരികയായിരുന്ന സംഘത്തിന്റെ ട്രാവലര്‍, വൈജാപുര്‍ ജംബാര്‍ ടോള്‍ ബൂത്തിന് സമീപം നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

◾പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയൂഷ് മെര്‍ജൂയിയും ഭാര്യയും കുത്തറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അവരുടെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ഇല്ലെന്ന് പൊലീസിന്റെ വിശദീകരണം.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാന്‍ മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയച്ചു.

◾ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 26.72 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഉയര്‍ന്ന എണ്ണവിലയും ആഭ്യന്തര ഡിമാന്‍ഡും മൂലം ഓഗസ്റ്റില്‍ വ്യാപാര കമ്മി 10 മാസത്തെ ഉയര്‍ന്ന നിരക്കായ 24.16 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. സെപ്റ്റംബറിലെ രാജ്യത്തെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2.6% കുറഞ്ഞ് 34.47 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 15% കുറഞ്ഞ് 53.84 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റിലെ കയറ്റുമതി 34.48 ബില്യണില്‍ നിന്ന് 38.45 ബില്യണ്‍ ഡോളറായും ഇറക്കുമതി കണക്കുകള്‍ 58.64 ബില്യണില്‍ നിന്ന് 60.1 ബില്യണ്‍ ഡോളറായും സര്‍ക്കാര്‍ പരിഷ്‌കരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 11 പ്രധാന ചരക്കുകളുടെ കയറ്റുമതി മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതി 22 ശതമാനവും സമുദ്രോത്പന്നങ്ങളുടേത് 19 ശതമാനവും ഉയര്‍ന്നു. റബര്‍, തുകല്‍ പാദരക്ഷ ഘടകങ്ങള്‍, പ്രിന്റ്, വാര്‍ണിഷ്, രാസവസ്തുക്കള്‍ തുങ്ങിയവയുടെ കയറ്റുമതിയും മെച്ചപ്പെട്ടു. സെപ്റ്റംബറിലെ സേവന കയറ്റുമതി 29.37 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 14.91 ബില്യണ്‍ ഡോളറും. ഓഗസ്റ്റില്‍ സേവന കയറ്റുമതി 26.39 ബില്യണ്‍ ഡോളറും ഇറക്കുമതി 13.86 ബില്യണ്‍ ഡോളറുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം കയറ്റുമതി 8.77% കുറഞ്ഞ് 211.4 ബില്യണ്‍ ഡോളറായി. ഈ കാലയളവിലെ മൊത്തം ഇറക്കുമതി 12.23% ഇടിഞ്ഞ് 326.98 ബില്യണ്‍ ഡോളറായി.

◾മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നല്‍കുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 11-ലേക്ക് ഇനി മുതല്‍ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുകയില്ല. വിന്‍ഡോസ് 11 ആക്റ്റീവ് ചെയ്യുന്നതില്‍ നിന്ന് വിന്‍ഡോസ് 7, വിന്‍ഡോസ് 8 കീകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞയാഴ്ച വരെ കീകള്‍ ഉപയോഗിച്ച് വിന്‍ഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഈ ആഴ്ച മുതല്‍ കീകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയില്‍ നിന്ന് വിന്‍ഡോസ് 11-ലേക്ക് ഇതിനകം തന്നെ അപ്ഗ്രേഡ് ചെയ്തിട്ടുള്ളവരെയോ, ആക്ടിവേഷനായി പഴയ കീകള്‍ ഉപയോഗിച്ചവരെയോ പുതിയ തീരുമാനം ബാധിക്കുകയില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിന്‍ഡോസ് 10-ല്‍ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സിസ്റ്റത്തിലെ വിന്‍ഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കേണ്ടതാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

◾നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മകള്‍ അച്ഛന്‍ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നാനിയും മൃണാള്‍ താക്കാറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.

◾തെന്നിന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് വരാനിരിക്കുന്ന ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലിയോ. ഒറ്റദിവസം കൊണ്ട് 4000 ടിക്കറ്റുകളാണ് തിരുവനന്തപുരം എരീസ് പ്ലക്സില്‍ നിന്നും വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കുറിനുള്ളിലാണ് ടിക്കറ്റുകളെല്ലാം വിറ്റത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ലിയോയുടെ ആദ്യ ഷോ ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്ക് ആണ്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ ലിയോയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിവസത്തെ ബുക്കിങ്ങുകളെല്ലാം പൂര്‍ത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തമിഴ്നാട്ടില്‍ നിന്നുമാത്രം ലിയോയുടെ 446 തമിഴ് ഷോകള്‍ക്കായി വെള്ളിയാഴ്ച 64,229 ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 1.20 കോടിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചുകഴിഞ്ഞു. 70 ശതമാനം അഡ്വാന്‍സ് ബുക്കിംഗ് ചെന്നൈയില്‍ നിന്നാണ്. ഏറെ കൊട്ടിഘോഷിച്ച് ലിയോ ട്രെയിലര്‍ പുറത്തിറക്കിയ മധുരൈ അഡ്വാന്‍സ് ബുക്കിംഗില്‍ 34 ശതമാനവും രേഖപ്പെടുത്തി.

◾കിയ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. പ്രൊഡക്ഷന്‍-സ്പെക്ക് ഇവി5 എസ്യുവിയും ഇവി4, ഇവി3 എന്നിവയുടെ കണ്‍സെപ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇവി6 വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇവി9 എസ്യുവി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് കാറിന് ഒരു ചെരിഞ്ഞ-പിന്‍ രൂപമുണ്ട്. മുന്‍വശത്ത് ഷാര്‍പ്പായ ലുക്ക് വാഗ്ദാനം ചെയ്യുന്നു. കിയ ഇവി3 കണ്‍സെപ്റ്റ് എന്‍ട്രി ലെവല്‍ ഇവി ആയിരിക്കും കൂടാതെ ഇവി9, ഇവി5 എന്നിവയുമായി സാമ്യതകള്‍ വാഗ്ദാനം ചെയ്യും. കിയ ഇവി3 ന് സിഎംഎഫ് (നിറങ്ങള്‍, മെറ്റീരിയല്‍, ഫിനിഷ്) ഡിസൈന്‍ തീം ലഭിക്കുന്നു. കിയ ഇവി5 പ്രൊഡക്ഷന്‍ സ്‌പെക്ക് എസ്യുവി ആഗോള വിപണികള്‍ക്കായി ചൈനയിലും കൊറിയയിലും ഇത് നിര്‍മ്മിക്കും. ഇത് മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ്, ലോംഗ്-റേഞ്ച്, എഡബ്ളിയുഡി ലോംഗ്-റേഞ്ച് പതിപ്പ് എന്നിവ. സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 160കിലോവാട്ട് മോട്ടോറോട് കൂടിയ 64കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 530 കിലോമീറ്ററാണ് ഇവിയുടെ ദൂരപരിധി. ലോംഗ്-റേഞ്ച് വേരിയന്റിന് (720കിമീ/ചാര്‍ജ്) 160കിലോവാട്ട് മോട്ടോറിനൊപ്പം 88കിലോവാട്ട് അവര്‍ ബാറ്ററിയും ലഭിക്കുന്നു. ടോപ്പ് എന്‍ഡ് (എഡബ്ളിയുഡി വേരിയന്റ്) 160കിലോവാട്ട് ഫ്രണ്ട് മോട്ടോറും 70കിലോവാട്ട് റിയര്‍-വീല്‍ മോട്ടോറിനൊപ്പം 88കിലോവാട്ട് അവര്‍ ബാറ്ററി പാക്കും ലഭിക്കുന്നു. 650 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന ദൂരം.

◾ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി… ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍ കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക സമയങ്ങളില്‍ സ്‌നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ അറബിസ്ത്രീമുതല്‍ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും. ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ പുസ്തകം. ‘കണ്ണില്‍ചോരയില്ലാത്ത പെണ്ണുങ്ങള്‍’. മാതൃഭൂമി. വില 178 രൂപ.

◾ഇന്ന് ഒക്ടോബര്‍ 15, ലോക കൈ കഴുകല്‍ ദിനം. 2008 മുതലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ 15ന് ലോക കൈകഴുകല്‍ ദിനം ആയി ആചരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ പ്രമേയം ‘വൃത്തിയുള്ള കൈകള്‍ കൈയെത്തും ദൂരത്ത്’ എന്നതാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ കൈകളുടെ ശുചിത്വത്തിന് ഏറെ പ്രധാന്യമുണ്ട്. മഹാമാരികളടക്കം പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് അണുബാധ പടരാതിരിക്കാനും നാം ഓരോരുത്തരേയും ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് കൈ കഴുകല്‍. ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകഴുകല്‍ ശീലമാക്കുന്നത് കുട്ടികള്‍ക്ക് വയറിളക്കം വരാനുള്ള സാധ്യത 40% ല്‍ കൂടുതല്‍ കുറയ്ക്കുമെന്ന് യൂണിസെഫിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. കോവിഡ് -19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈകഴുകുന്നത് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത 36 ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ കൈ കഴുകല്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിനും പാചകം ചെയ്യുന്നതിന് മുന്‍പ്, ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷം, രോഗികളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം, വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പേന, പണം തുടങ്ങിയവ ഉപയോഗിച്ചതിനു ശേഷം. വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. 4 ശതമാനം ക്ലോര്‍ഹെക്‌സിഡിന്‍ അടങ്ങിയ ആന്റിസെപ്റ്റിക് സോപ്പുകള്‍ ഉപയോഗിക്കുക. കൈകള്‍ കുറഞ്ഞത് 40 സെക്കന്‍ഡ് നേരത്തേക്ക് കഴുകുക. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.