വന്യമൃഗ ശല്യം; കിഫയുടെ നേതൃത്വത്തിൽ മലയോരവാസികൾ നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തുകയും, ഡി.എഫ്.ഒ.ക്ക് നേരിട്ട് നിവേദനവും നൽകി.

അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര കാർഷിക മേഖലകളിൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷിനാശവും ജനജീവിതത്തെയും തടസ്സപ്പെടുത്തുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ്ണയും നിവേദനം നൽകുന്നത്. കുരങ്ങ്, കാട്ടുപന്നി, മാൻ, കാട്ടാന, മലയണ്ണാൻ, കരടി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും എത്തി നാശം ഉണ്ടാക്കുന്നതിന് പരിഹാരം കാണണമെന്നും, മേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി കാര്യക്ഷമമായി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ വേണ്ടുന്ന സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ പ്രസിഡൻറ് സണ്ണി കിഴക്കേക്കര ധർണ സമരം ഉദ്ഘാടനം ചെയ്തു. അതിജീവന സമിതി പാലക്കാട് ജില്ല കോഡിനേറ്റർ ഫാദർ സജി വട്ടുകളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവൻ ചിറ അധ്യക്ഷനായി. ഭൂ സംരക്ഷണ സമിതി ചെയർമാൻ കെ.ജി എൽദോ, ചാർലി മാത്യു, മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.