വനമേഖലയിലെ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യങ്ങളുടെ പരാതികൾ നൽകുന്നതിനായി സഹായകേന്ദ്രം തുടങ്ങിയെങ്കിലും പരാതികൾ കുറവ്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സർക്കാർ തുടങ്ങിയ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് സഹായ കേന്ദ്രം തുടങ്ങിയത്. പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെയാണ് പരാതികളറിയിക്കാനുള്ള സമയം. പരാതികൾ കുറഞ്ഞാൽ വനംവകുപ്പിന്റെ പ്രതിരോധനടപടികളും കുറയുമെന്നാണ് സൂചന. കൃത്യമായ തുടർനടപടി സ്വീകരിക്കാൻ സാധിക്കയുള്ളൂവെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. വനമേഖലയിൽ കാട്ടാന, കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം രൂക്ഷമാണ്. മലോയര മേഖലകൾക്കുപുറമേ പാടങ്ങളിൽ കാട്ടുപന്നിയും മയിലുമിറങ്ങി കൃഷി നശി പ്പിക്കുന്നതും പതിവാണ്. മലയോരമേഖലകളിൽ കുരങ്ങൻ്റെ ശല്യം മൂലം നാളികേരം കിട്ടാത്ത സ്ഥിതി യാണെന്ന് കർഷകർ പറയുന്നു. മുമ്പ് പലതവണ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടാ കാത്തതിനെത്തുടർന്നാണ് കർഷകർ പരാതിനൽകാൻ മടിക്കുന്നതെന്ന് കർഷക അസോസിയേഷനായ കിഫയുടെ ഭാരവാഹികൾ പറഞ്ഞു.