അൻവറിനെ കുറിച്ചോ….
അൻവറിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ചോ….
അൻവർ ഇപ്പോൾ മൃഗങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചൊ….
അൻവറിന്റെ അറസ്റ്റിനെ കുറിച്ചോ…
ഈ അറസ്റ്റ് അൻവറിന് ഉണ്ടാക്കിക്കൊടുത്ത റീച്ചിനെ കുറിച്ചോ ഒന്നും എനിക്കറിയില്ല!!
പക്ഷേ അൻവർ ഉയർത്തിയ ഒരു വിഷയം ഉണ്ട്.
പതുക്കെ പതുക്കെ കേരളീയർ കേരളത്തിൽ നിന്നും കുടിയിറക്കപ്പെടുന്നതും,
കേരളം മൃഗാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും,
കേരളത്തിൽ മൃഗങ്ങളുടെ അതിപ്രസരം നിമിത്തം മലയോര ജനതയുടെ ജീവിതം താളം തെറ്റിയതും,
9 ദിവസത്തിനുള്ളിൽ എട്ടോളം പേരെ ആന ചവിട്ടി കൊന്നതും,
മാസത്തിൽ രണ്ടുമൂന്നു മനുഷ്യർ എന്ന കണക്കിൽ പുലിക്ക് ആഹാരമാകുന്നതും,
മൃഗങ്ങളെ പേടിച്ച് മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ കേരളത്തിൽ സംജാതമായതിനെക്കുറിച്ചും,
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതും
നിങ്ങൾ സംസാരിച്ചോ…?
നിങ്ങളുടെ നേതാക്കൾ സംസാരിച്ചോ….?
നിങ്ങളുടെ പാർട്ടി പ്രക്ഷോഭത്തിന് ഇറങ്ങിയോ…?
ഈ സ്ഥിതി വിശേഷം ചർച്ചചെയ്യാൻ സർക്കാർ ഒരു സർവ്വകക്ഷിയോഗം വിളിച്ചോ…?
ഇതിനെതിരെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും എന്ത് ചെയ്യാൻ കഴിയും എന്ന് നമ്മുടെ സംസ്ഥാന സർക്കാർ എന്തെങ്കിലും നീക്കം നടത്തിയതായിട്ട് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ…?
ഇല്ല !
എന്നാൽ സംസ്ഥാന സർക്കാർ വേറൊരു കാര്യം ചെയ്യാൻ പോകുകയാണ്…
മൃഗങ്ങൾ പെറ്റ് പെരുകിയാലും..
മൃഗങ്ങൾ മനുഷ്യരെ
ആഹാരമാക്കിയാലും…
മൃഗങ്ങൾ നിമിത്തം മനുഷ്യന് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലും..
പ്രതിഷേധിക്കാൻ പാടില്ല….
ഇനി പ്രതിഷേധിക്കാൻ തോന്നിയാൽ പോലും നിങ്ങളുടെ ഉള്ളിൽ ഒരു പേടി തോന്നാൻ വേണ്ടി ഫോറസ്റ്റ് വാച്ചർക്ക് പോലും കാരണം കൂടാതെ നിങ്ങളെ അറസ്റ്റ് ചെയ്ത് എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയിൽ വെക്കാനുള്ള നിയമവും കൂടെ ഉണ്ടാക്കാൻ പോവുകയാണ്…
അപ്പോൾ കാര്യങ്ങൾ നമ്മൾ വിചാരിക്കുന്നതുപോലെ അല്ല… ശരിക്കും ഇതിന്റെ പിന്നിൽ ഒരു അജണ്ടയുണ്ട്…
കുത്തിയൊഴുകുന്ന ഫണ്ട് എവിടുന്നോ വരുന്നുണ്ട്….
അവരുടെ നിർദേശങ്ങൾ നടപ്പാക്കേണ്ടതുണ്ട്….
അതിൽനിന്നെല്ലാം കയ്യിട്ട് വാരേണ്ടതുണ്ട്….
മറ്റെന്തെല്ലാമോ ഉദേശങ്ങളുണ്ട്….
അത് എന്താണെന്നാണ് നമ്മൾക്ക് അറിയേണ്ടത്…
അതിന് അൻവർ മാത്രം ഇറങ്ങിയാൽ പോരാ….
നമ്മളുംകൂടി ഇറങ്ങണം…
കിഫ