കർഷകർക്കും വാണിജ്യപരമായ തേക്ക്, മലവേപ്പ്, കുമിഴ്, മട്ടി, മുള തുടങ്ങിയ വൃക്ഷങ്ങൾ വളർത്തുന്നവർക്കും ആധുനിക വൃക്ഷ കൃഷി സാങ്കേതിക വിദ്യകൾ, ഉയർന്ന വിളവ് നൽകുന്ന നടീൽ വസ്‌തുക്കൾ, കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിപണി അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻ്റ് എഡ്യൂക്കേഷൻ (ഐ. സി. എഫ്. ആർ. ഇ), നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്‌സ് ആൻ്റ് ട്രീ ബ്രീഡിംഗ് (ഐ. എഫ്. ജി. ടി ബി ), കേരള വനം വന്യജീവി വകുപ്പ് എന്നിവർ സംയുക്തമായി നടത്തുന്ന ട്രീ ഗ്രോവേർസ് മേള 2025 ന്റെ ഉദ്ഘാടനം കെ.ബാബു. എംഎൽഎ ഇന്ന് രാവിലെ 10.ന് നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വെച്ച് നിർവ്വഹിക്കുന്നു. തുടർന്ന് സുസ്ഥിര വൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രജ്ഞർ, വ്യവസായ പ്രഫഷണലുകൾ, സർക്കാർ ഏജൻസികൾ എന്നിവരുമായി കർഷകരെ ബന്ധിപ്പിക്കുന്ന ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.