വാളയാറിലും വേലന്താവളത്തും പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് കോയമ്പത്തൂർ പോലീസ്. ഹൈവേ കവർച്ചയും കുഴൽപ്പണക്കടത്തും കൂടിയ സാഹചര്യത്തിലാണ് പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ചെക്പോസ്റ്റിൻ്റെ ഉദ്ഘാടനം ജില്ലാപോലീസ് മേധാവി കെ. കാർത്തികേയൻ നിർവഹിച്ചു. കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിൽ വാഹനപ്പെരുപ്പം കൂടിയതിനാൽ പരിശോധന ശക്തമാക്കേണ്ടതുണ്ടെന്ന് എസ്‌പി പറഞ്ഞു.