വാളയാറിൽ 10 വർഷത്തിനുള്ളിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെ ന്ന കണക്കുമായി സിബിഐ.

പത്ത് വർഷത്തിനുള്ളിൽ വാളയാർ പ്രദേശത്ത് മാത്രം പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ വാളയാറിൽ നിന്നും 18ൽ താഴെ പ്രായമുള്ള 27 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്‌തതെന്നാണ് വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകൾ പറയുന്നത്. ഇക്കാലയളവിൽ 305 പോക്സോ കേസുകൾ വാളയാറിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു.