വക്കം പുരുഷോത്തമന്‍ അന്തരിച്ചു

വക്കം പുരുഷോത്തമന്‍(95) അന്തരിച്ചു

തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.

മുന്‍ മിസോറാം, ത്രിപുര ഗവര്‍ണര്‍, ലോക്‌സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമന്‍

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം
1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

പ്രധാന പദവികളില്‍

നിയമസഭാംഗം (ആറ്റിങ്ങല്‍) – 1970,1977,1980,1982,2001
സംസ്ഥാന മന്ത്രി 1971-1977, 1980-1981, 2001-2004
നിയമസഭ സ്പീക്കര്‍ 1982-1984
ലോക്‌സഭാംഗം (ആലപ്പുഴ) 1984-1989,1989-1991
ലഫ്റ്റനന്റ് ഗവര്‍ണര്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപസമൂഹം 1993-1996
മിസോറാം ഗവര്‍ണര്‍ 2011-2014
ത്രിപുര ഗവര്‍ണര്‍ 2014
സ്വകാര്യജീവിതം
തന്റെ ബാല്യകാല പ്രണയിനി ലില്ലി പുരുഷോത്തമനെ വിവാഹം കഴിച്ച വക്കം പുരുഷോത്തമന് ബിജു, ബിനു, ബിന്ദു എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. മൂത്തമകന്‍ ബിജു 2012 ജനുവരി 18ന് അന്തരിച്ചു.