അയിലൂർ കാരക്കാട്ടുപറമ്പിൽ പാതയോരത്തെ ഷെഡിൽ പ്രവർത്തിച്ചു വന്ന ചായക്കടയും പാൽ സംഭരണ കേന്ദ്രവും തകർത്തതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഏതോ വാഹനമിടിച്ചു ഓലഷെഡ്ഡ് തകർത്തതായി ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകി. അയിലൂർ ക്ഷീരസംഘത്തിന്റെ കീഴിൽ പാൽ ശേഖരിച്ചു വന്നതും കഴിഞ്ഞ 5 വർ ഷമായി ചായക്കട നടത്തിവന്നതുമായ ഷെഡ്ഡാണു തകർന്നത്. ചായക്കടയിലെ ഫർണിച്ചറും മറ്റു സാമഗ്രികളും നശിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.