വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജയിൽ ആഘോഷിച്ചു. ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ 120 ഓളം പേർ പങ്കെടുത്ത സംഗമം ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു എരുമയൂർ അധ്യക്ഷനായി. ഗോപി ആലത്തൂർ, ബാലകൃഷ്ണൻ തേനൂർ, രമേശ് കഞ്ചിക്കോട്, ജയപ്രകാശ് കഞ്ചിക്കോട്, കൃഷ്ണരാജ് വള്ളിക്കോട്, ടിറ്റു കടുക്കാംകുന്നം, ട്വിങ്കിൾ കൃഷ്ണരാജ്, ലിജിത മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ലക്കി ഡ്രോ കൂപ്പൺ സമ്മാനങ്ങൾ നൽകി. ഒ.ഇ.സി ആനുകൂലൃം 10% ത്തിൽ നിന്നും 3% ആക്കി കുറച്ച എൽ.ഡി.എഫ് സർക്കാറിനോടുള്ള പ്രതിഷേധവും വിദൃാഭൃാസ/സാമൂഹിക / സാമ്പത്തിക രംഗങ്ങളിൽ ഏറെ പിന്നോട്ട് നിൽക്കുന്ന ‘വടുക’ സമുദായത്തിന് നാളിതുവരെ ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിൽ എൽ.ഡി.എഫ് – യുഡിഎഫ് സർക്കാരുകൾ കാണിക്കുന്ന അവഗണനയും യോഗം വിലയിരുത്തി. സമുദായത്തിന്റെ ഉന്നമനത്തിനായി പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസസ്ഥാപനം അനുവദിക്കണമെന്ന് എൽ.ഡി.എഫ് സർക്കാരിനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു.