
2018 പോത്തുണ്ടി തിരുത്തമ്പാടത്തുള്ള വധശ്രമക്കേസിൽ ഒളിവിൽ പോയ പോത്തുണ്ടി കൽനാട് പഴയപാത ബിനു (27)വിനെയാണ്
ഏഴു വർഷങ്ങൾക്ക് ശേഷം നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ഒളിവിൽ പോയ ബിനുവിനെ പിടികിട്ടാപ്പുള്ളിയായി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിനുവിന് വേണ്ടി നിരന്തരം നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും തൃശ്ശൂർ മുണ്ടൂരുന്നിന്നും അറസ്റ്റ് ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ ഫതിൽ റഹ്മാൻ സിവിൽ പോലീസ് ഓഫീസർമാരായ ദിനുപ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.