വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥൻ സ്വയം വെടിവെച്ചു മരിച്ച നിലയിൽ. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്തതെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ സംഗീതയെ (47) കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെത്തി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്.