വൻതോതിൽ ഇവിടെ കുന്നിടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തിലെ മണ്ണാംപറമ്പ്, പന്നിയങ്കര, തേനിടുക്ക് ഭാഗങ്ങളിലും കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ നാട്ടുകാർ ജിയോളജി വിഭാഗത്തിനും പഞ്ചായത്ത്, വില്ലേജ് അധികൃതർക്കും നൽകിയിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാണ്.ഇന്നലെ മാണിക്യപ്പാടത്ത് വാഹനങ്ങൾ തടഞ്ഞതോടെ പൊലീസ് എത്തി. എന്നാൽ രേഖകളുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് സംബന്ധിച്ച് ഇന്ന് പൊലീസ് സ്‌റ്റേഷനിൽ ചർച്ച നടത്തും. ദേശീയപാത നിർമാണത്തിന് എന്ന പേരിലാണ് മലയോരത്തെ കുന്നുകൾ ഇടിച്ചുനിരത്തുന്നത്. ഇതിൽ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി കാലങ്ങളിലാണ് വ്യാപകമായി മണ്ണ് .