വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം.
വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (54), മകൻ രഞ്ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടയിൽ രാവിലെ ആറുമണിയോടെയാണ് അപകടം. കനത്ത മഴയിൽ മൺ ചുമരിടിഞ്ഞുവീണായിരുന്നു അപകടം.