വടകരയിൽ രണ്ടു വയസുകാരി ഛർദിച്ചതിനു പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് വടകരയിൽ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്ര കാശൻ- ലിജി ദമ്പതികളുടെ മകൾ ഇവ യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛർദിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെത്രെ. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നു.