വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിന് പ്രതിപക്ഷ നേതാവിനെ അസഭ്യ വർഷം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ വൈകിയെത്തിയതിൽ ക്ഷുഭിതനായി കെ.പി.സി.സിഅധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിനാലാണ് സംഭവം. മാധ്യമപ്രവർത്തകർക്കുമുന്നിൽ അസഭ്യവർഷം നടത്തിയാണ് അതൃപ്തി പ്രകടിപ്പിച്ചത്.ആലപ്പുഴയിൽ ഇന്ന് രാവിലെ 10നാണ് സമ്മേളനംനിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയെങ്കിലും വി.ഡി.സതീശൻ എത്തിയിരുന്നില്ല. ഏതാനുംമിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അസഭ്യവർഷം നടത്തിയത്.