Breaking News:
പണം പന്തയംവെച്ച് കോഴിപ്പോര് നടത്തുന്ന നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തമിഴ്നാട് അതിർത്തി മേഖലകളിൽ കോഴിപ്പോര് സംഘങ്ങൾ വിലസുന്നു..
ഉത്സവ ആഘോഷങ്ങൾ കാരണം മാറ്റിവച്ച യുജിസി നെറ്റ് പരീക്ഷ ഈ മാസം 21നും 27 നും നടത്തും.
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വീണ്ടും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മലപ്പുറം മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി യെന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
നെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം. നെല്ലിയാമ്പതി ഹയർസെക്കൻ്ററി സ്കൂളിൽ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക.നെല്ലിയാമ്പതി – കാരപ്പാറകെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.