ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേള നടക്കുന്നതിനിടെ തീപിടിത്തം. ത്രിവേണി സംഗമത്തിനു സമീപം സെക്ടർ 19ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഭക്ഷണം പാകം ചെയ്തിരുന്ന സിലിണ്ടറിൽനിന്നും തീപടർന്നതായാണ് പ്രാഥമിക വിവരം.