ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തി ശ്വാസകോശത്തിൽ;  ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. കൊച്ചിയിലാണ് സംഭവം.

വീട്ടമ്മയുടെ  ശ്വാസകോശത്തിൽ നിന്ന് 1 സെന്റിമീറ്റർ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തത്. 12 വർഷങ്ങൾക്കു മുമ്പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്.