Breaking News:
സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മലപ്പുറത്ത് 18കാരി മരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലുമുണ്ട് ഒരു സുരക്ഷയുമില്ലാത്ത 73 വർഷം പഴക്കമുള്ള ഒരു വലിയ കെട്ടിടം. ആയിരക്കണക്കിനു രോഗികൾ ദിവസേന എത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പഴയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർഫോഴ്സിന്റെ എൻഒസി ഇല്ലാതെ. ഫയർഫോഴ്സ് പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല!!! വർഷങ്ങൾക്ക് മുൻപുള്ള ചട്ടങ്ങൾ അനുസരിച്ചാണ് കെട്ടിടം നിർമിച്ചതെന്നാണ് അധികൃതരുടെ വാദം.
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം.
പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (എൻ വി ജിതേഷ്), ബെസ്റ്റ് യൂണിറ്റ്, രണ്ടാമത്തെ ടോപ് സ്കോറർ ( എസ് അക്ഷയ ) എന്നീ അവാർഡുകൾക്ക് തിരഞ്ഞെടുത്തു.
മരിച്ച ബിന്ദുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് … അടുത്ത ദിവസം വരാമെന്ന് അറിയിച്ചു! സർക്കാർ ഈ കുടുംബത്തിനൊപ്പമെന്ന് വീട്ടിലെത്തിയ മന്ത്രി വി എൻ വാസവൻ.. അടിയന്തര ധനസഹായം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.