ഉപജീവന മാര്‍ഗമായി 2 പശുക്കളെ നല്‍കാമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതായി നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബം. മക്കള്‍ സമാധി ഇരുത്തിയതിനെ തുടർന്നുള്ള വിവാദങ്ങളിലൂടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപൻ വാർത്തകളിൽ നിറഞ്ഞത്. സമാധി സംഭവത്തിനു ശേഷം കുടുംബം ദാരിദ്ര്യത്തിലാണെന്നു ഗോപന്റെ ഭാര്യ സുലോചന പറഞ്ഞിരുന്നതിനെ തുടർന്നാണ് ഉപജീവനമാർഗത്തിനായി രണ്ടു പശുക്കളെ നൽകാമെന്ന് മന്ത്രി അറിയിച്ചത്.