ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി.

വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി. അടിപ്പരണ്ട തറ പുത്തൻപുര അബ്ദുൾ യു. ഖാദർ, യു. യൂസഫ്, കൊടിക്കരുമ്പ് കടലക്കാട് ജമീല എന്നിവരുടെ റബ്ബർ ഷീറ്റുകളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. ഒലിപ്പാറ കൊടിക്കരുമ്പിൽ വീട്ടുവളപ്പിലെ അയയിലും സ്ലാബ് മതിലിലുമായി ഉണങ്ങാൻ ഇട്ടിരുന്ന 46 റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. 7000 രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് നെന്മാറ പോലീസിൽ കർഷകർ പരാതി നൽകി. നെന്മാറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി മേഖലയിൽ പോലീസ് പട്രോളിങ് നടത്തി. നെന്മാറ, അയലൂർ മേഖലയിൽ ഷീറ്റ് കളവു പോയതായ കർഷകർ നെന്മാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാനായി അറിയിപ്പ്.