ജോജി തോമസ്
കഴിഞ്ഞ രണ്ടുദിവസമായി നെന്മാറ മേഖലയിൽ പരക്കെ മഴ ലഭിച്ചു. മിക്ക നെൽപ്പാടങ്ങളും വെള്ളം കുറവുമൂലം വിണ്ടുകീറുകയും പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലസേചനവും ആരംഭിച്ചിരുന്നു. വൃശ്ചിക കാറ്റ് വീശാൻ തുടങ്ങിയതോടെ മഴ പ്രതീക്ഷ കർഷകരിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും മഴപെയ്തത് നെൽകൃഷി മേഖലയ്ക്ക് ആശ്വാസമായി. കഴിഞ്ഞദിവസം പോത്തുണ്ടി ഡാമിൽ രണ്ട് മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ. ശനിയാഴ്ച രാവിലെ അത് 28 മില്ലിമീറ്ററായി വർദ്ധിച്ച മഴ രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിൽ മഴപെയ്തതോടെ നെൽപ്പാടങ്ങളിൽ ഭാഗികമായി വെള്ളത്തിന്റെ ആവശ്യം ലഭ്യമായി. ഉണക്കുഭീഷണി നേരിട്ട നെൽപ്പാടങ്ങൾക്ക് കുറച്ചുകാലത്തേക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്ന് മേഖലയിലെ കർഷകർ പറഞ്ഞു. വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പുള്ളത് പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി തുടർച്ചയായി നെൽപ്പാടങ്ങളിലേക്ക് കുളങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്തതോടെ കുളങ്ങളിലെ ജലനിരപ്പ് താഴ്ന്നിരുന്നു. കനാൽ വെള്ളം ലഭ്യമായാലെ വീണ്ടും കുളങ്ങൾ നിറയ്ക്കാൻ കഴിയുകയുള്ളൂ.