ഉൽപ്പന്ന വില നിശ്ചയിക്കാൻ അധികാരമില്ലാത്തവർ കർഷകർ : മന്ത്രി പി. പ്രസാദ്.

അന്തസ്സായി ജീവിക്കാനുള്ള തുക നമ്മുടെ നാട്ടിൽ കർഷകർക്ക് ലഭ്യമാവേണ്ടത് അനിവാര്യമാണ്. ചെറിയ വിഭാഗം ചെയ്യുന്ന കൃഷി വലിയ വിഭാഗത്തിന് വേണ്ടി എന്നത് വിസ്മരിക്കരുത്. അയിലൂർ പാളിയമംഗലത്തെ വി. എഫ്. പി. സി. കെ.ക്ക്‌ വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടനത്തോടനുബന്ധിച്ച് സമിതി വളപ്പിൽ മന്ത്രി മാവിൻ തൈയും നട്ടു. പുതുതായി പണിത കെട്ടിടം അകത്തുകയറി പരിശോധിച്ചു നിർമ്മാണം വിലയിരുത്തി. ചടങ്ങിൽ മുതിർന്ന കർഷകനായി തങ്കപ്പൻ, മികച്ച കർഷകനായ ലത്തീഫ്, യുവ കർഷക ഷീബ മികച്ച വ്യാപാരി എ.ബി. പ്രദീപ് എന്നിവരെ മന്ത്രി ആദരിച്ചു. വി. എഫ്. പി. സി. കെ. യുടെ 39 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കർഷകസമിതിക്ക് സ്ഥലം വാങ്ങി ആധുനിക സൗകര്യങ്ങളുടെ ഓഫീസ്, സംഭരണ കേന്ദ്രം, തുടങ്ങിയ സൗകര്യത്തോടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. വിശിഷ്ട അതിഥികളെ പ്രദേശത്ത് ഉത്പാദിപ്പിച്ച വിവിധതരം പച്ചക്കറികൾ നിറച്ച പച്ചക്കറി തട്ട് നൽകിയാണ് സ്വീകരിച്ചത്. കെ. ബാബു എം.എൽ.എ. അധ്യക്ഷനായി. സമിതി പ്രസിഡന്റ് കെ. സുരേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആർ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജുള സുരേന്ദ്രൻ, റജീന ചാന്ത് മുഹമ്മദ്, കെ കണ്ണനുണ്ണി, മവിത വിശ്വനാഥൻ, രഘു, കെ. എൻ. മോഹനൻ, എസ്. എം. ഷാജഹാൻ, അനിൽ ആലിങ്കൽ, വി. എഫ്. പി. സി. കെ. ഡയറക്ടർ വില്യം അന്തോണി സാമി, പ്രിൻസിപ്പൽ കൃഷി ഓഫീസർ. സിന്ധു ദേവി, അസി. എൻജിനീയർ എ. ജെ. ജോമോൻ, ഡെപ്യൂട്ടി മാനേജർ ബീന മാത്യു, കൃഷി ഓഫീസർ. എസ്. കൃഷ്ണ, ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു, എം. പി. ബേബി, കെ. സുധാകരൻ എന്നിവർ സംസാരിച്ചു.