ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ രക്ഷപെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.