നെന്മാറ ജല അതോറിറ്റി അധികൃതരുടെ കൺമുന്നിൽ ശുദ്ധജലം പാഴാവാൻ തുടങ്ങിയിട്ട് മാസങ്ങളായി പരിഹാരമില്ലെന്ന പരാതിയുമായി പ്രദേശവാസികൾ.

നെന്മാറ : ജല അതോറിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന മാട്ടുപാറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് 100 മീറ്ററോളം അകലെയാണ് മാസങ്ങളായി ശുദ്ധജലം പാഴാകുന്നത്. പൈപ്പ് പൊട്ടിയുള്ള വെള്ളം റോഡിലേക്ക് ഒഴുകി റോഡിലെ ടാറിളകി കുഴിയായി രൂപപ്പെട്ടിട്ടുണ്ട്. നെന്മാറ ടൗണിൽ നിന്ന് മനങ്ങോട് അളുവാശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരും പ്രദേശവാസികളും ഇതുവഴി യാത്ര ചെയ്യുമ്പോൾ ഈ കുഴി വില്ലനാകുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം വെള്ളം പാഴാകുന്നതിനാൽ പ്രദേശവാസികൾക്ക് പൈപ്പിലൂടെ വളരെ വേഗത കുറഞ്ഞാണ് വെള്ളം ലഭിക്കുന്നത് എന്ന പരാതിയുമുണ്ട് പൈപ്പ് പൊട്ടിയത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമായില്ല എന്നാണ് പ്രദേശവാസികൾ പരാതി ഉന്നയിക്കുന്നത്.