ഡൽഹി സമരം: ചൂടുപിടിച്ച് രാഷ്‌ട്രീയകേരളം
?️കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരം വരും ദിവസങ്ങളിൽ രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് സർക്കാർ ആഞ്ഞടിക്കുമ്പോൾ കേരളത്തിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ പ്രശ്നമെന്നാണ് ബിജെപിക്കൊപ്പം യുഡിഎഫിന്‍റെയും നിലപാട്. അതേസമയം,കേരളത്തിന്‍റെ സമരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പരസ്യമായി പിന്തുണച്ചത് യുഡിഎഫിനും സംസ്ഥാനത്തെ കോൺഗ്രസിനും തിരിച്ചടിയായി.
‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ
?️ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ ”ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി” എന്ന ബാനർ സ്ഥാപിച്ച് എസ്എഫ്ഐ. കോഴിക്കോട് എൻഐടിയിലാണ് കോഴിക്കോട് എസ്എഫ്ഐ എന്ന പേരിൽ ബാനർ പ്രത്യക്ഷപ്പെട്ടത്.ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണരാജിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന് കീഴിലാണ് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ’ എന്ന് കമന്‍റിട്ടത്. ഇതിനെതിരേ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.
പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടന്നത് നേമം സ്വദേശിക്കു വേണ്ടി, ഇരുവരും ഒളിവിൽ; തെരച്ചിൽ ശക്തമാക്കി പൊലീസ്
കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല: സര്‍ക്കാര്‍
?️കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് ആനുപാതികമായി പെന്‍ഷനും പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു സർക്കാർ നിലപാട് അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയിച്ചത്.
പള്ളികളിൽ അവകാശമുന്നയിച്ച് സംഘപരിവാർ; പ്രതിരോധവുമായി ക്രിസ്ത്യൻ നേതാക്കൾ
?️പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആർ.വി. ബാബുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാൽ ഇതിന്‍റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂ. ഇന്ത്യയിൽ ക്രിസ്തുമതത്തിന് 2000 വർഷത്തിന്‍റെ ചരിത്രമുണ്ട്. രാജ്യത്തെ പഴക്കം ചെന്ന പള്ളികളിലൊന്നാണ് പാലയൂരിലേത്. ചരിത്രം പഠിക്കാൻ എല്ലാവരും തയാറാകണമെന്നു മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമം: മുഖ്യമന്ത്രി
?️സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങൾ പിന്തുടരാത്തതിനാൽ കേരളത്തെ അവഗണിക്കുകയാണ്.സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന ദിവസത്തിനു വേണ്ടിയുള്ള പുതിയ സമരത്തിന്‍റെ തുടക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും
?️ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വ്യാഴ്യാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. പ്രതികൾ പിടിയിലായതിന്‍റെ 70 ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.കഴിഞ്ഞ നവംബർ 27 ന് വൈകീട്ട് 4.20 നാണ് കാറിലെത്തിയ മൂന്നംഗസംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ റോഡിൽ കാറിൽ പിുന്തുടർന്ന സംഘം കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സഹോദരൻ ചെറുത്തെങ്കിലും അവനെ പുറത്തേക്ക് തള്ളിയിട്ട ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഡിസംബർ 1ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ പൊലീസ് പിടികൂടിയത്. കടബാധ്യത തീർക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.
ഡോ.വന്ദനാ ദാസിന്റെ കൊലപാതകം: അന്വേഷണത്തിൽ അട്ടിമറി?
?️കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ അട്ടിമറി നടന്നതായി സൂചന. ഡോ. വന്ദനയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് സമർപ്പിച്ച ഹർജിയെ സംസ്ഥാന സർക്കാർ എതിർത്തതിനു പിന്നാലെയാണ് കേസന്വേഷണത്തിലും സംശയമുയരുന്നത്. അന്വേഷണസംഘത്തിനു മേൽ ബാഹ്യസമ്മർദമുണ്ടായെന്ന ആരോപണത്തിന് ബലം നൽകുന്നതാണു പൊലീസ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര സ്റ്റേറ്റ്മെന്റ് ( എഫ്ഐഎസ്). സംഭവങ്ങളുടെ സമയക്രമം തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഹപ്രവർത്തകരും സഹപാഠികളുമെല്ലാം മൊഴി മാറ്റിയിട്ടുമുണ്ട്. ഇത് ഐഎംയുടെ ഇടപെടൽ മൂലമാണെന്ന് വന്ദനയുടെ കുടുംബം സംശയിക്കുന്നു.
കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരുക്കുകളോടെ ചികിത്സയിൽ
?️ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാൻ ആണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ തലയോലപ്പറമ്പിലെത്തിയപ്പോഴാണ് സംഭവം.ട്രെയിനിന്‍റെ വാതിലിൽ ചവിട്ടുപടിയിൽ നിന്ന് അപകടമായ രീതിയിലാണ് ഇയാൾ യാത്ര ചെയ്യുകയായിരുന്നത്. യാത്രക്കാർ ഇയാൾക്ക് മുന്നറിയിപ്പു നൽകിയെങ്കിലും അൻസാർ ഖാൻ അത് കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
5700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന പ്രചരണം നുണയാണെന്ന് സതീശൻ
?️കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി സമരത്തെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പിണറായി സർക്കാരിന്‍റെ കൊടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചു വെയ്ക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചരണം നടത്തുന്നതെന്നും സുപ്രീംകോടതിയിലും നിയസഭയിലും ഡൽഹിയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ നികുതി പിരിവ് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവറിന്‍റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്
?️പി.വി അൻവറിന്‍റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് ലൈസൻസ് നൽകിയത്. അതേസമയം,പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കും.പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകുകയും ചെയ്തിരുന്നു.
സ്റ്റേ ആവശ്യപ്പെട്ട് വീണയുടെ കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍
?️എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്ഐഒ സംഘം.
അയോധ്യയ്ക്കു പിന്നാലെ കാശി, മഥുര വിഷയമുയർത്തി യോഗി
?️അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബിജെപിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്നത് 3 സ്ഥലങ്ങൾ മാത്രമാണ്. അത് അയോധ്യ, കാശി, മഥുര എന്നിവയാണെന്നും നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ യോഗി പറഞ്ഞു.അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ബിജെപിയുടേത് വെറും വാഗ്ദാനം മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചത്.
കര്‍ണാടകയില്‍ ഹുക്ക വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിരോധനം
?️ “ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത്” കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ഹുക്കയ്ക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വ്യാഴാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസായി ഉയർത്തുമെന്നും കർണാടക സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇതിൽ നടപടി എടുത്തിരിക്കുന്നത്.
ചാവക്കാട് എതിരെ വന്ന ലോറിയിടിച്ച് കൊളക്കാടന്‍ കുട്ടികൃഷ്ണൻ്റെ കൊമ്പ് അറ്റു
?️ചാവക്കാട് ലോറിയില്‍ കൊണ്ടുപോകവേ അപകടത്തില്‍ ആനയ്ക്ക് പരുക്ക്. എതിരെ വന്ന ലോറിയിടിച്ച് കുളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്ന ആനയുടെ കൊമ്പറ്റു. ഇടിച്ച ലോറി നിർത്താതെ പോയി.ഏറെ ആരാധകരുള്ള കൊളക്കാടന്‍ കുട്ടികൃഷ്ണൻ ഉത്സവങ്ങളിൽ പ്രധാനിയാണ്. ഉത്സവത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകവെയാണ് അപകടം നടന്നത്. കൊമ്പ് എത്രത്തോളം അറ്റുപോയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല.
നാളെ എന്നെയും പിണറായിയെയും ജയിലിലിടാം: കെജ്രിവാൾ
?️ബിജെപിയല്ലാതെ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ യുദ്ധം അഴിച്ചുവിടുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്നു. കേന്ദ്രം അതാത് സംസ്ഥാനങ്ങൾക്ക് അർഹപ്പെട്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുകയാണ്. ഗവർണർമാരേയും ലഫ്റ്റനന്‍റ് ഗവർണമാരെയും ഉപയോഗിച്ച് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത്
?️2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് റിപ്പോർട്ട്. ഏകദേശം 200,000 കേസുകളുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്. 1,30,000 പരാതികളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ, ഗുജറാത്ത് (120,000), രാജസ്ഥാൻ, ഹരിയാന (80,000 വീതം). 2023ൽ മൊത്തം 1.13 ദശലക്ഷം സാമ്പത്തിക സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ 1.13 ദശലക്ഷം കേസുകളിൽ 7,488.6 കോടി രൂപയാണ് ഉൾപ്പെട്ടിരിക്കുന്നത്.
മോദി ഒബിസിക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി
?️പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. പക്ഷേ ഒബിസിയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അദ്ദേഹം തെലി സമുദായാംഗമാണ്. 2000 ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് തെലി സമുദായത്തെ ഒബിസി വിഭാഗത്തിൽപ്പെടുത്തുന്നത്. അല്ലാതെ ജനനം കൊണ്ട് അദ്ദേഹം ഒബിസിക്കാരനല്ലെന്ന് രാഹുൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ്: പാക്കിസ്ഥാനിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു, അതിർത്തികൾ അടച്ചു
?️പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യവ്യാപകമായി മൊബൈൽ ഫോൺ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. രാജ്യത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ക്രമസമാധാനം പരിപാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി രാജ്യത്തുടനീളമുള്ള മൊബൈൽ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
യാക്കോബായ സുറിയാനി സഭയ്‌ക്ക് 7 റമ്പാന്മാര്‍ കൂടി
?️യാക്കോബായ സുറിയാനി സഭയില്‍ ഏഴു റമ്പാന്മാര്‍ കൂടി അഭിഷിക്‌തരായി. ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയന്‍ അതിഭദ്രാസന നിയുക്‌ത മെത്രാപ്പോലീത്തഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, മോര്‍ അന്തോണിയോസ് മൊണാസ്‌ട്രിക്കുവേണ്ടി ഫാ. ഡോ. കുര്യാക്കോസ് കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ് ജോണ്‍ പറയന്‍കുഴിയില്‍, പൗരസ്‌ത്യ സുവിശേഷ സമാജത്തിനുവേണ്ടി ഫാ. മാത്യു ജോണ്‍ പൊക്കതയില്‍, ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍ എന്നിവരാണ് അഭിഷിക്തരായത്.
മംഗളൂരുവിലെ നഴ്സിങ് കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
?️ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ. വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളെജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ പഠിക്കുന്ന കോളെജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.
കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖ് രാജിവച്ചു
?️മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാബ സിദ്ദിഖ് രാജിവച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ (ഐഎൻസി) പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചത്. ബാന്ദ്രയിൽ (വെസ്റ്റ്) മൂന്ന് തവണ എംഎൽഎയായിരുന്ന സിദ്ദിഖ്. ബാബ സിദ്ദിഖിന്‍റെ മകൻ സീഷൻ ബാന്ദ്രയിൽ (ഈസ്റ്റ് ) നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്. ബാന്ദ്രയിൽ നടക്കുന്ന ഒരു പരിപാടിയിൽ അടുത്ത് തന്നെ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ഇദ്ദേഹം ചേരുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.
സമരത്തിന് പിന്തുണ അറിയിച്ച് ഖാർഗെ
?️കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുകയാണ്.തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നമെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ശരദ് പവാറിന്‍റെ പാർട്ടി എൻസിപി- ശരദ്ചന്ദ്ര പവാർ
?️ശരദ് പവാറിന്‍റെ എന്‍സിപി വിഭാഗത്തിനു തെരഞ്ഞെടുപ്പു കമ്മിഷൻ പുതിയ പേര് അനുവദിച്ചു. ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ് ചന്ദ്ര പവാർ’ എന്നാകും ഇനി പേര്. കമ്മിഷൻ നിർദേശിച്ച പ്രകാരം മൂന്ന് പേരുകളും ചിഹ്നങ്ങളും ശരദ് പവാർ പക്ഷം സമർപ്പിച്ചിരുന്നു. ചായക്കപ്പ്’, ‘സൂര്യകാന്തി’, ‘ഉദയസൂര്യന്’ എന്നീ ചിഹ്നങ്ങലാണ് പവാർ പക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. ചൊവ്വാഴ്ച അജിത് പവാറിന്‍റെ വിഭാഗത്തെ ‘യഥാർഥ’ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരുന്നു. എന്‍സിപി ചിഹ്നമായ ‘ക്ലോക്കും’ അജിത് വിഭാഗത്തിനാണ്.
സേവനങ്ങൾ ഓൺലൈനായിട്ടും പിഎഫ് ആനുകൂല്യം ലഭിക്കാൻ ഉദ്യോഗസ്ഥർ കനിയണം
?️ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാ സംരക്ഷണ പെൻഷൻ പദ്ധതി (ഇപിഎഫ്) നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇപിഎഫ് പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളത്. പിഎഫുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സർക്കാർ ഓൺലൈൻ ആക്കിയത് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു.എന്നാൽ, ഇപ്പോഴും പിഎഫ് ഓഫിസിലെ ജീവനക്കാർ തൊഴിലാളികളെ ശത്രുക്കളെ പോലെയാണ് കാണുന്നത് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്യാൻസർ രോഗി കൂടിയായ അറുപത്തൊമ്പതുകാരൻ പിഎഫ് ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവം.
നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രികൻ മരിച്ചു
?️അകലാട് മൂന്നയിനിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ (49) ആണ് മരിച്ചത്. വ്യാഴ്യാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്. പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികിൽ നിർത്തി, ഡ്രൈവറും സഹായിയും പുറത്തിറങ്ങി. ഈ സമയത്ത് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ 15 മുൻ എംഎൽഎമാർ ബിജെപിയിൽ
?️പതിനഞ്ചു മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയുമടക്കം തമിഴ്നാട്ടിലെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്തിടെ എൻഡിഎ ബന്ധം വേർപെടുത്തിയ അണ്ണാ ഡിഎംകെയുടെ നേതാക്കളാണ് ഇവരിൽ ഭൂരിപക്ഷവും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍.മുരുഗന് തുടങ്ങിയവര്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ബിജെപി. ആസ്ഥാനത്ത് നേതാക്കളെ സ്വീകരിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്ക് ക്രൂരമർദനം
?️ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകൾക്ക് പാപ്പാന്മാരുടെ ക്രൂര മർദ്ദനം. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്കാണ് ക്രൂരമർദ്ദനം ഏറ്റത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം.ക്ഷേത്രം ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് സംഭവം. വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 3 ആനകളാണ് ദൃശ്യങ്ങളിലുള്ളത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന്‍ കുട്ടി, ഗജേന്ദ്ര എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ.
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് 24ന് മദ്യശാലകൾക്ക് നിരോധനം
?️ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെ തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് ആരംഭിക്കും.നഗരം ഉത്സവത്തിനായുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങൾ നടക്കുന്നുണ്ട്. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി.
ഭൂമി കൈയേറ്റം: ഹാജരാകാന്‍ കുഴൽനാടന്‍ സാവകാശം തേടി
?️സര്‍ക്കാര്‍ ഭൂമി കൈയേറിയ കേസില്‍ ഹിയറിങ്ങിനു ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം അപേക്ഷ നല്‍കി. ഒരു മാസത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി ജാഥയും യോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. ഇതു പരിഗണിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാല്‍ ഭൂമിയിലെ ക്രയവിക്രയങ്ങളില്‍ ക്രമക്കേടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചിന്നക്കനാലില്‍ കുഴല്‍നാടന്‍റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സ് പുറത്തുവിട്ടത്.
സ്വവര്‍ഗാനുരാഗിയായ യുവാവിന്‍റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു
?️ഫ്ലാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്‍റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം യുവാവിന്‍റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.യുവാവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളിയായ ജെബിന്‍ നൽകിയ ഹർജിയിൽ ഇന്ന് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്.
പാരീസ് ഒളിംപിക്സ് മെഡലിൽ ഈഫൽ ടവറും
?️ വരാനിരിക്കുന്ന പാരീസ് ഒളിംപിക്സിലും പാരാലിമ്പിക്സിലും നൽകുന്ന മെഡലുകളുടെ രൂപം സംഘാടകർ പുറത്തുവിട്ടു. സാധാരണയയിൽനിന്നു മാറിയുള്ള ഒരു രൂപമാണ് ഇത്തവണത്തേത്. ഫ്രാൻസിലെ ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ ഒരുഭാഗവും മെഡഡലിലുണ്ട് എന്നതാണ്. 2004 മുതൽ, എല്ലാ മെഡലുകളുടെയും പിൻഭാഗം ഗ്രീക്ക് ദേവതയായ നൈക്ക്, പുരാതന കാലത്തെ ഒളിമ്പിക് ഗെയിംസിൻ്റെ സ്ഥലമായ ഏഥൻസിലെ ചരിത്രപ്രസിദ്ധമായ പനത്തിനൈക്കോസ് സ്റ്റേഡിയത്തിലേക്ക് പറക്കുന്ന രീതിയിലുള്ളതായിരുന്നു. ഇതാണ് ഇപ്പോൾ മാറുന്നത്. പാരീസ് ഗെയിംസിൽ ആകെ 5,084 മെഡലുകളാണുള്ളത്. സ്വർണം, വെള്ളി, വെങ്കലം എന്നിവയുൾപ്പെടെയാണി