ടി.ടി.ഐ.ജില്ലാ കലോത്സവം തുടങ്ങി

ജോജി തോമസ്

നെന്മാറ: ടി.ടി.ഐ.ജില്ലാ കലോത്സവം നെന്മാറയില്‍ അരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വ്യാഴാഴ്ച സ്‌റ്റോജിതര മത്സരങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാലത്ത് 10 ന് നെന്മാറ നേതാജി കോളേജില്‍ എട്ടു വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.

മത്സര വിജയികള്‍:
മത്സര ഇനം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്ന ക്രമത്തില്‍:

ചിത്രരചന: എം.ഭരത്കൃഷണ.എം.(ഗവ.ടി.ടി.ഐ.ചിറ്റൂര്‍), അതുല്‍(കെ.ബി.ആര്‍.ടി.ടി.ഐ, വടക്കഞ്ചേരി).

ജലച്ഛായം: ജി.അജിഷ(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.വി.നസീമ(എല്‍.എസ്.എന്‍.ടി.ടി.ഐ. ഒറ്റപ്പാലം).

ഉപന്യാസം(മലയാളം): കെ.എം.പാര്‍വ്വതി(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം),ടി.ഹിബ റിസ്വാന്‍(ഡയറ്റ് ആനക്കര).

തമിഴ്: എ.ദേവിബാല, എസ്.ഷിബി മറിയാമ്മ(ഇരുവരും ഗവ.ടി.ടി.ഐ.ചിറ്റൂര്‍) കഥാരചന(മലയാളം): വി.പി.റിസാ മറിയം(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.അക്ഷര(ഗാര്‍ഡ്‌സ് ടി.ടി.ഐ.കുഴല്‍മന്ദം).

തമിഴ്: എച്ച്.ജസീന, ആര്‍.പ്രിന്‍സി(ഇരുവരും ഗവ.ടി.ടി.ഐ.ചിറ്റൂര്‍). കവിതാരചന(മലയാളം): എസ്.ശ്രീലക്ഷ്മി(ഗവ.ടി.ടി.ഐ. ചിറ്റൂര്‍), എസ്.അര്‍ച്ചന(ഗാര്‍ഡ്‌സ് ടി.ടി.ഐ.കുഴല്‍മന്ദം).

തമിഴ്: ബി.ദുര്‍ഗ, എം.റാബിയത്തുല്‍ ബസറിയ(ഇരുവരും ഗവ.ടി.ടി.ഐ. ചിറ്റൂര്‍).