തൃശ്ശൂര്‍ പൂരത്തിനിടയില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അനാവശ്യ ഇടപെടല്‍ കാരണം വെടിക്കെട്ട് വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.