ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പാലക്കാട് കൂട്ടുപാത മുതൽ ഇരട്ടയാൽ വരെ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പ് പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. ദേവീദാസൻ, എം. പി. ദീപക്ക്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, ആൻറണി സിജു ജോർജ്ജ്, എം. ശിവകുമാർ എന്നിവർ സംസാരിച്ചു.