Breaking News:
2025 കർഷക ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നെൽക്കതിർ അവാർഡ് നേടിയ എലവഞ്ചേരി ഗ്രാമ പഞ്ചായത്തിലെതുമ്പിടി -കരിപ്പായി പാടശേഖര സമിതി ഭാരവാഹികളായ ചെന്താമര, സാബു, ഹരിതമിത്ര അവാർഡ് നേടിയ പനങ്ങാട്ടിരി ശിവദാസനേയും കെ ബാബു എംഎൽഎ ആദരിച്ചു.👇
തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
നാളെ ചിങ്ങം ഒന്ന്; കർഷകർ കരിദിനം ആചരിക്കുന്നു ! നെല്ല് അളന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും നെല്ലിൻ്റെ വില നൽകാത്ത സപ്ലൈകോയുടെയും സർക്കാരിൻ്റെയും കർകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നാളെ കരിദിനമായി ആചരിക്കുന്നു. പാലക്കാട് അഞ്ചുവിളക്കിനു സമീപം സത്യാഗ്രഹം നടത്തി പ്രതിഷേധിക്കുമെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. S4 കോച്ചിലെ സീറ്റിൽ രക്തക്കറ കണ്ടതിനാൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് ആരംഭിച്ചു.
മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്ക്! മുരിങ്ങൂരിലും ചാലക്കുടിയിലും വാഹനങ്ങളുടെ നീണ്ട നിര…