തുമ്മല്‍ പ്രശ്നങ്ങള്‍ കുറയ്ക്കാൻ എളുപ്പവഴികൾ 

 

മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികള്‍, തൊണ്ടയിലെ പേശികള്‍, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ പേശികളുടെ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ് തുമ്മല്‍.

ജലദോഷം അനുഭവിക്കുമ്പോള്‍ മാത്രമല്ല ഒരാള്‍ തുമ്മുക, തുമ്മുന്നതിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. അലര്‍ജി മുതല്‍ സൂര്യപ്രകാശവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന തുമ്മലുകള്‍ വരെയുണ്ട്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഫ്ളേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ചില സസ്യ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റുകളാണ്. ജലദോഷം, അലര്‍ജി എന്നിവയ്ക്ക് കാരണമായ അനാവശ്യ ബാക്ടീരിയകള്‍ക്കെതിരെ പോരാടാന്‍ സിട്രസ് പഴങ്ങള്‍ സഹായിക്കും. ഈ പഴങ്ങള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക ധാരാളം കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. നെല്ലിക്ക ജ്യൂസ് ആക്കിയോ പച്ചയ്ക്കോ കഴിക്കാം. ഒരു ദിവസം രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് തുമ്മല്‍ പ്രശ്നങ്ങള്‍ കുറയ്ക്കും. കറുത്ത ഏലയ്ക്ക കഴിക്കുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടാകുന്നതാണ്. തുമ്മലില്‍ നിന്ന് മുക്തി നേടാന്‍ ഇത് ദിവസത്തില്‍ രണ്ട് മൂന്ന് തവണ ചവച്ചരച്ച് കഴിക്കണം. കറുത്ത ഏലയ്ക്കയുടെ എണ്ണ വളരെ ഫലപ്രദമാണ്, കാരണം ഇത് ശ്വാസകോശ നാളത്തിലൂടെയുള്ള കഫത്തിന്റെ ഒഴുക്ക് സാധാരണമാക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയില്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 3 ഇഞ്ച് കനത്തിലുള്ള ഇഞ്ചി കഷണം മുറിച്ച് 2 ടേബിള്‍സ്പൂണ്‍ തേനില്‍ കലര്‍ത്തുക. തല്‍ക്ഷണ ആശ്വാസത്തിനായി ഉറങ്ങുന്നതിന് മുമ്പ് തിളച്ച ചൂടുവെള്ളത്തില്‍ ഇഞ്ചി ഇട്ടു ദിവസവും കുടിക്കുക. തുമ്മല്‍ വളരെ പെട്ടെന്ന് ശമിക്കും

.