
തുലാവർഷം കനിഞ്ഞതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ , അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് അതിഥി തൊഴിലാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തില്‍ കഴിഞ്ഞ ദിവസം നടീല്‍ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കല്കത്തയില് നിന്നുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 4200 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ടെ പാടശേഖരത്തിലെ കർഷകനായ സുരേന്ദ്രൻ പറഞ്ഞു. 160-170 ദിവസത്തെ മൂപ്പുള്ള സിആർ 51 വിത്തിനമാണ് നടീലനായി ഉപയോഗിച്ചിരിക്കുന്നത്.