ഇരുപത്തിമൂന്നാമത് ത്രോബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിന് അയിലൂരിൽ നാളെ സമാപനം.
അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കോർട്ടിലാണ് ആൺകുട്ടികളുടെ 13 ടീമും പെൺകുട്ടികളുടെ 12 ടീമും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ 400 ഹാൻഡ് ബോൾ താരങ്ങൾ പങ്കെടുക്കുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് എസ്. വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജീന ചാന്ത് മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് പ്രതിനിധികളായ കെ. കണ്ണനുണ്ണി, മഞ്ജുള സുരേന്ദ്രൻ, വത്സല ശിവദാസ്, പി. പുഷ്പകരൻ, ടി. രാജേഷ്, ഷിജോ കെ. തോമസ്, ടി. പി. ബഷീർ, എ. ആർ. മുഹമ്മദലി, കെ. പ്രദീപ് എന്നിവർ സംസാരിച്ചു .