തൃശ്ശൂരിൽ കുടുംബശ്രീ വായ്പ തട്ടിപ്പ്; 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ്.

തൃശ്ശൂരിൽ എടുക്കാത്ത വായ്പയുടെ പേരിൽ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ആനന്ദപുരത്ത് ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് കുടുംബശ്രീ അംഗങ്ങളായ ഇവര്‍ ചോദിക്കുന്നത്. പരാതി നല്കി മാസങ്ങളായിട്ടും പോലീസ് ഇതുവരെ നടപടി എടുക്കാൻ തയാറായിട്ടില്ലെന്നും ഇവർ ഇവർ പറയുന്നു. എന്നാല്‍അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്‍റെ മറുപടി. കുടുംബശ്രീ അംഗങ്ങള്‍‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്ക്ക് വായ്പ കൊടുക്കുന്ന പദ്ധതി പ്രകാരമാണത്രെ തട്ടിപ്പ്.