തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ.
ബാഗിനുള്ളിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് ബാഗ് കണ്ടെത്തുന്നത്. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ്കണ്ടെടുത്തത്. സുരക്ഷാജീവനക്കാരാണ് മൃതദേഹം അടങ്ങിയ ബാഗ്കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.