തൃശ്ശൂർ പുതുക്കാട് മണലിപ്പുഴയില്‍ തലയില്ലാത്ത മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തലയില്ലാത്ത പുരുഷന്റെ മൃതദേഹമാണ് എന്ന് തിരച്ചറിഞ്ഞത്. കുറച്ചുദിവസത്തിന്റേതായ പഴക്കവുമുണ്ട്.