തൃശ്ശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.