തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയി. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പന്നിത്തടം സ്വദേശികളായ ജിത്തു -ജിഷ്‌മ ദമ്പതികളുടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. ഇന്നലെ പുലർച്ചെ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകണമെന്ന് പറഞ്ഞ് നഴ്സുമാർ NICU വിലേക്ക് കൊണ്ടുപോയതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ച് നൽകാതായതോടെ ജിഷ്‌മ NICU വിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ തള്ളവിരൽ നഖത്തിന് കീഴെ പൂർണ്ണമായും അറ്റുപോയ നിലയിൽ കണ്ടത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞുവെന്നാണ് വിവരം.