തൃശ്ശൂർ കടന്നൽ കുത്തേറ്റു പതിനേഴുകാരന് ദാരുണാന്ത്യം

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ട വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ.വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിൻ്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റാണ് അനന്തുവിന്റെ അമ്മ മിനി മുരളീധരൻ.