തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് തിരഞ്ഞെടുത്തു. കാര്യമായ തർക്കങ്ങളൊന്നുമില്ലാതെയാണ് തൃശ്ശൂർ ഡിസിസി നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിജി ജസ്റ്റിൻ വിജയിച്ചത്.