വടക്കഞ്ചേരിയില്‍ തൊഴില്‍മേള: 62 പേര്‍ക്ക് തൊഴില്‍

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളെജില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. മേളയില്‍ 62 പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തതായും 154 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതായും ഉദ്യോഗദായകര്‍ അറിയിച്ചു. വിവിധ മേഖലകളിലെ 22 ഉദ്യോഗദായകര്‍ എത്തിയ തൊഴില്‍മേളയില്‍ 443 ഉദ്യോഗാര്‍ഥികള്‍പങ്കെടുത്തു.

പരിപാടി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.എം സേതുമാധവന്‍ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, കോളെജ് പ്രിന്‍സിപ്പാള്‍ റയിമോന്‍ പി. ഫ്രാന്‍സിസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍(വി.ജി) ജി. ഹേമ തുടങ്ങിയവര്‍ പങ്കെടുത്തു.