തോട്ടം ഉണക്കികൾ നാട്ടിലിറങ്ങി.. ജാഗ്രതൈ..😎 കുഴൽക്കിണറിലെ മോട്ടോർ മോഷ്ടിച്ചു.

കുഴൽക്കിണറിലെ മോട്ടോറും വയറുകളും മോഷണം പോയി. കയറാടി ആലംപള്ളം പുളിക്കൽ വീട്ടിൽ ദിവാകരന്റെ വീട്ടുവളപ്പിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോറും വയറും മോട്ടോർ കെട്ടിനിർത്തിയിരുന്ന കയറുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മോട്ടോറിൽ നിന്നും പുറത്തേക്ക് വെള്ളം എടുക്കുന്ന പിവിസി കുഴലുകൾ അഴിച്ചു മാറ്റുന്നതിന് പകരം ആയുധം ഉപയോഗിച്ച് വെട്ടി മാറ്റി കുഴൽക്കിണറിന് സമീപം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി കൃഷി നനയ്ക്കാനും വീട്ടാവശ്യത്തിനുമായി ഉപയോഗിക്കുന്ന 30000 രൂപയോളം വില വരുന്ന ഒന്നര കുതിരശക്തിയുള്ള മോട്ടോറും അനുബന്ധ സാമഗ്രികളാണ് മോഷണം പോയത്. നെന്മാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപപ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.